|    Oct 19 Fri, 2018 6:46 am
FLASH NEWS

ബൈക്കില്‍ കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

ശ്രീകണ്ഠപുരം: ബൈക്കില്‍ സഞ്ചരിച്ച് മദ്യ വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. പയ്യാവൂര്‍ കുന്നത്തൂര്‍ സ്വദേശി കുഴിഞ്ഞാലി വീട്ടില്‍ ബിജു(36)വിനെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ പി പി ജനാര്‍ദനനും സംഘവും അറസ്റ്റ് ചെയ്തത്. കുഞ്ഞിപ്പറമ്പില്‍ വച്ച് മദ്യ വില്‍പ്പന നടത്തുന്നതിനിടെയാണ് ബിജു പിടിയിലായത്. ഇയാളോട് മദ്യം വാങ്ങിയയാള്‍ ഓടിരക്ഷപ്പെട്ടു. നിരവധി മദ്യക്കുപ്പികള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. വര്‍ഷങ്ങളായി കുന്നത്തൂര്‍, പയ്യാവൂര്‍ ഭാഗങ്ങളില്‍ മദ്യം എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ മദ്യവില്‍പ്പനക്കായി ഉപയോഗിച്ച കെഎല്‍ 59ക്യു3684 ബൈക്ക് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് കോടതിയല്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ ടി രഘുനാഥ്, പ്രിവന്റീവ് ഓഫിസര്‍മാരായ പി ടി യേശുദാസ്, കെ ജി മുരളീദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം വി അഷ്‌റഫ്, കെ രത്്‌നാകരന്‍, പി വി പ്രകാശന്‍, പി ഷിബു എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss