|    Aug 16 Thu, 2018 11:22 pm

ബൈക്കില്‍ കഞ്ചാവ് കടത്തിയയാള്‍ പിടിയില്‍

Published : 6th August 2018 | Posted By: kasim kzm

ഫറോക്ക്: എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തും സംഘവും ചേര്‍ന്ന് പെരുമണ്ണ-പുവ്വാട്ട്പറമ്പ് റോഡില്‍ പാലത്തുംകുഴി വച്ച് വാഹന പരിശോധനക്കിടെ 50 ഗ്രാം കഞ്ചാവ് പിടികൂടി .
കടത്തികൊണ്ടുവന്ന കുറ്റത്തിന് മോട്ടോര്‍ ബൈക്ക് സഹിതം ഒളവണ്ണ നാഗത്തുപാടം ദേശത്ത് കൊടശ്ശേരിപറമ്പ് വീട്ടില്‍ നൗഷാദ് ബാബു എന്നയാളെ പിടികൂടി . പെരുമണ്ണ, പൂവാട്ട് പറമ്പ് ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു.
ഓണം സ്‌പെഷ്യല്‍ഡ്രൈവിനെതുടര്‍ന്ന് എല്ലായിടങ്ങളിലും എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു എം, സന്ദീപ് എന്‍ എസ്, വിപിന്‍ പി, ജലാലുദ്ദീന്‍, മുഹമ്മദ് അസ്്‌ലം, എക്‌സൈസ് ഡ്രൈവര്‍ എം എന്‍ അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് കോടതി പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss