|    Oct 19 Thu, 2017 3:02 pm
FLASH NEWS

ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

Published : 4th March 2016 | Posted By: SMR

ചാവക്കാട്: തെക്കേ ബൈപാസ് റോഡില്‍ പഴയ ദര്‍ശന തിയേറ്ററിനടുത്ത് ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പാവറട്ടി മരുതയൂര്‍ പണിക്കവീട്ടില്‍ രാജനേ(52)യാണ് സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ എം കെ രമേഷ്, അഡീഷനല്‍ എസ് ഐമാരായ കെ വി മാധവന്‍, എം ഗോവിന്ദന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒ ലോഫിരാജ് എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരുമനയൂര്‍ ഐഡിസി സ്‌കൂളിനടുത്ത് എടക്കളത്തൂര്‍ ജോണ്‍സന്റെ മകന്‍ ജോഷി(27)മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 26നാണ് ജോഷി സഞ്ചരിച്ചിരുന്ന ബൈക്കില്‍ രാജന്‍ ഓടിച്ച വാന്‍ ഇടിച്ചത്. എന്നാല്‍, വാന്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാജന്‍ അറസ്റ്റിലായത്. വാഹനവം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ജോഷി ജോലിക്കായി ചാവക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക