|    Nov 21 Wed, 2018 1:30 am
FLASH NEWS

ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയില്ല

Published : 19th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: സ്‌കൂളിലേക്ക് പോവുന്നതിനിടെ ബൈക്കുകാരന്‍ കടത്തികൊണ്ടു പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനാവാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ 13 നാണ് എടയൂര്‍ ഡിഎന്‍എംപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മംഗലതൊടി മുഹമ്മദ് സലീം, ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീന്‍(9) നെയാണ് കാണാതായത്.
കഴിഞ്ഞ 13 ന് രാവിലെ പത്ത് മണിയോടെ എടയാറ്റൂര്‍ ഡിഎന്‍ എംപി സ്‌കൂളിലേക്ക് പുറപ്പപ്പെട്ട ഷഹീനിന്റെ സൈക്കിള്‍ സ്‌കൂളിന്റെ 200 മീറ്റര്‍ അകലത്തില്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.. കുട്ടിയെ ബൈക്കില്‍ കടത്തികൊണ്ട് പോയതായി ചിലര്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും മേലാറ്റുര്‍ പോലിസ് അന്വേഷണം കാര്യക്ഷമമാക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം പോലിസിന്റെ സമീപനത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇന്നലെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കേസ് ജില്ലാ പോലിസിന്റെ കീഴിലുള്ള സ്‌പെഷല്‍ ക്രൈം സെല്ലിന് കൈമാറാന്‍ തീരുമാനിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറീയിച്ചതോടെ ഉപരോധസമരം പിന്‍വലിക്കുകയായിരുന്നു. സമരത്തിന് പി മുജീബ് .നന്ദന്‍, എം അബദുസലാം ,ത്വയ്യിബ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss