|    Jan 22 Sun, 2017 11:59 pm
FLASH NEWS

ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 14th December 2015 | Posted By: SMR

അമ്പലപ്പുഴ: മുഖംമൂടിയും ഹെ ല്‍മറ്റും ധരിച്ചു ബൈക്കിലെത്തിയ എട്ടംഗസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുറക്കാട് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തോട്ടപ്പള്ളി ശിവശക്തിവീട്ടില്‍ ശശിധരന്റെ മകന്‍ വിജി(45), പുറക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തോട്ടപ്പള്ളി പുതുവല്‍ വീട്ടില്‍ രഞ്ജന്റെ മകന്‍ രാഹുല്‍(32) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 10.30ഓടെ തോട്ടപ്പള്ളി സ്പില്‍വേ പാലത്തിനു പടിഞ്ഞാറെക്കരയിലായിരുന്നു അക്രമം. വിജിയും രാഹുലും ഉള്‍പ്പെടെ നാലുപേര്‍ തട്ടുകടയുടെ സമീപത്ത് നില്‍ക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നവര്‍ െഹല്‍മെറ്റും പിന്നിലിരുന്നവര്‍ കറുത്ത തുണികൊണ്ട് മുഖവും മറച്ചിരുന്നു. കടയിലിരുന്നവര്‍ എത്തിയതോടെ അക്രമികള്‍ വടിവാള്‍ വീശി ദേശീയപാതയിലൂടെ ഹരിപ്പാട് ഭാഗത്തേക്ക് രക്ഷപെടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റ വിജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിഐടിയു നേതാവാണ് വിജി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക