|    Oct 23 Tue, 2018 6:59 am
FLASH NEWS

ബൈക്കിലെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Published : 9th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ബൈക്കിലെത്തിയ സംഘം ഓണാഘോഷ പരിപാടി കണ്ട് മടങ്ങിയ യുവാക്കളെ ആക്രമിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുലശേഖരപുരം കുഴലിവേലി മുക്ക് മാമ്പറ്റ ക്കാവ് ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി നിയാസ്, യൂനിറ്റ് അംഗം വിനീത്, ഇവരുടെ സുഹൃത്തായ മനു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാമ്പറ്റ കാവിന് സമീപം ഓണാഘോഷ പരിപാടി കഴിഞ്ഞ് വന്ന യുവാക്കളെ ബൈക്കില്‍ എത്തിയ സംഘം ആക്രമിച്ചതായി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൂര്‍വ്വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പ്രതികളില്‍ ഒരാളെ ആയ അജ്മലി(23)നെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss