|    Oct 24 Tue, 2017 1:26 pm
FLASH NEWS

ബൈക്കിലെത്തിയ സംഘം യുവതികളുടെ മാല കവര്‍ന്നു

Published : 18th October 2016 | Posted By: Abbasali tf

പള്ളിമുക്ക്: വ്യത്യസ്ഥയിടങ്ങളിലായി ബൈക്കിലെത്തിയ സംഘം യുവതികളുടെ മാല അപഹരിച്ചു. പഴയാറ്റിന്‍കുഴിയിലും മാടന്‍നടയിലുമാണ് മോഷണം നടന്നത്. മാടന്‍നട അക്കരവിള ക്ഷേത്രത്തിനു സമീപത്ത് വച്ച് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവരുകയായിരുന്നു. ഉ്ച്ചയ്ക്കാണ് സംഭവം. പഴയാറ്റിന്‍കുഴി പണിക്കര്‍ കുളത്തിനു സമീപം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡില്‍ വച്ചാണ് മറ്റൊരു മോഷണം നടന്നത്. മണക്കാട് വടക്കടത്ത് പടിഞ്ഞാറ്റതില്‍ സുജിത്തിന്റെ ഭാര്യ ശരണ്യയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. പിടിവലിക്കിടെ മാലയുടെ ഒരുഭാഗം ശരണ്യയ്ക്ക് തിരികെ കിട്ടി. മാലപൊട്ടിക്കുന്നതിനിടെ കഴുത്തില്‍ മുറിവേറ്റ ശരണ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ സ്‌കൂളിലെ സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ചിത്രം ലഭിച്ചിട്ടുള്ളതായി ഇരവിപുരം പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക