|    Dec 18 Mon, 2017 5:03 am
FLASH NEWS

ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലയുമായി കടന്നു

Published : 11th November 2016 | Posted By: SMR

തൊടുപുഴ: ഇടവഴിയിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് കവര്‍ന്നു.കോടിക്കുളം നടുവേല്‍കാക്കനാട് ലില്ലി (59)യുടെ രണ്ട് പവന്റെ മാലയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് പൊട്ടിച്ച് കടന്നത്.സംഭവം ഇങ്ങനെ:സമീപത്തു താമസിക്കുന്ന മകന്റെ വീട്ടില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു ലില്ലി. ഇതിനിടയിലാണ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ വീട്ടമ്മയുടെ പിന്നാലെ കൂടിയത്.പ്രധാന വഴിയില്‍ നിന്നും മണ്‍റോഡിലേക്ക് കയറിയതോടെ ഇയാള്‍ മുന്നില്‍ വണ്ടിയോടിച്ച് പോയി.പിന്നീട് വീണ്ടും തിരിച്ച് വന്ന് വണ്ടി സമീപത്തായി നിര്‍ത്തിയ ശേഷം ഇറങ്ങി വന്ന് മാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നു.സമീപത്തെങ്ങും ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു മോഷണം. പേടിച്ചരണ്ട വീട്ടമ്മ എതിര്‍ക്കാനാകാതെ നിസാഹയായി ജീവനുമായി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരോട് കാര്യം ധരിപ്പിച്ച ശേഷം മകനെ വിവരമറിയിച്ചു. മകനോടൊപ്പം എത്തിയാണ് പോലിസില്‍ പരാതി നല്‍കിയത്. ബൈക്കിന്റെ പേരോ, നമ്പറോ വെപ്രാളത്തിനിടിയില്‍ ശ്രദ്ധിക്കാനായില്ലെന്നും വീട്ടമ്മ പറഞ്ഞു. കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss