|    Mar 29 Wed, 2017 2:53 pm
FLASH NEWS

ബൈക്കിലിടിച്ച് നിര്‍ത്താതെ പോയി; ട്രാന്‍. ബസ് ഡ്രൈവര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യം

Published : 6th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കണമെന്നു കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി സജി പള്ളിക്കുന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബൈക്കിന്റെ പുറകിലിരുന്ന ഭാര്യയുടെ കൈയ്ക്ക് പരിക്കേറ്റതായി സജി പറഞ്ഞു. ഈ മാസം ഒന്നിന് രാവിലെ 8.45ന് ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കമ്പളക്കാട് കെല്‍ട്രോണ്‍ വളവിനും മടക്കിമലയ്ക്കും മധ്യേയാണ് സംഭവം. മാനന്തവാടിയില്‍ നിന്നു തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് അതിവേഗത്തില്‍ തങ്ങളുടെ പുറകെയുണ്ടായിരുന്നു. റോഡില്‍ മറ്റു വാഹനങ്ങളുണ്ടായിരുന്നതിനാല്‍ ബസ്സിന് സൈഡ് കൊടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ അല്‍പദൂരം പിന്നിട്ട് റോഡരികിലേക്ക് ബൈക്ക് ഒതുക്കി സൈഡ് കൊടുത്തു. എന്നാല്‍, ബൈക്കിന് തൊട്ടരികിലൂടെ ബസ് മുന്നോട്ടുപോവുകയും ബസ്സിന്റെ പുറകുവശം ഭാര്യയുടെ കൈയ്ക്ക് ഇടിക്കുകയും ചെയ്തു. എന്നാല്‍, ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നു സജി പറഞ്ഞു. ഇതുസംബബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്നു സജി ആവശ്യപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷിയായ ജംഷീര്‍ എന്നയാളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day