|    Jun 24 Sat, 2017 9:03 pm
FLASH NEWS

ബൈക്കിന് പിറകില്‍ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ച് ഗര്‍ഭിണിയടക്കം കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്. വേങ്ങേരി കളത്തുംകണ്ടി ശ്രീജിത്ത് ഭാര്യ സ്മിത (26), മകന്‍ ശ്രേയസ് (നാലര) എന്നിവര്‍ക്കാണ് പരിക്ക്. മൂന്നുപേരെയും മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്മിത ഗര്‍ഭിണിയാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ മൂന്നുപേരും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ സ്മിതയും ശ്രേയസും റോഡില്‍ തെറിച്ചുവീഴുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക