|    Sep 22 Sat, 2018 6:17 pm
FLASH NEWS

ബൈക്കിന്റെ ലോണ്‍ അടവ് തെറ്റിയതിന് ദമ്പതികളെ മര്‍ദിച്ച് കവര്‍ച്ച

Published : 31st August 2018 | Posted By: kasim kzm

പാലക്കാട്: ബൈക്കിന്റെ ലോ ണ്‍ത്തിരിച്ചടവു തെറ്റിയതിനു വീട്ടില്‍ക്കയറി ദമ്പതികളെ മര്‍ദ്ദിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. പാലക്കാട്, കൊടുന്തിരപ്പുള്ളി, നെടുമ്പറമ്പ് വീട്ടില്‍ സിജില്‍(28) നെയാണ് ഇന്നലെ കൊടുന്തിരപ്പുള്ളിയില്‍ വെച്ച് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ മെയ് മാസമാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും അടവിന് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി, അമ്പലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്‍ തിരിച്ചടവ് തെറ്റിച്ചതിലാണു സ്ഥാപനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂവര്‍ സംഘം ടിയാന്റെ വീട്ടിലെത്തി പരാതിക്കാരനെ മര്‍ദിക്കുന്നതു കണ്ട് തടയാനെത്തിയ ഭാര്യയെയും മര്‍ദ്ദിക്കുകയും, വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ച്ച ചെയ്ത് കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.
പോലിസില്‍ പരാതി നല്‍കിയതറിഞ്ഞ് പ്രതികള്‍ ഒളില്‍ പോവുകയായിരുന്നു. ഇന്നലെ സിജില്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്. സിജിലിന് നേരത്തെ പാലക്കാട് ടൗണ്‍ നോര്‍ത്ത്, സൗത്ത് പോലിസ് സ്‌റ്റേഷനുകളിലായി കൊലപാതകശ്രമം ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസ്സുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ അലവി, എസ്‌ഐ ആര്‍ രഞ്ജിത്ത്, എസ്സിപിഒ രാജേഷ് െ്രെകം സക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, എം സുനില്‍, കെ അഹമ്മദ് കബീര്‍,ആര്‍ വിനീഷ്, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss