|    Feb 20 Mon, 2017 7:26 pm
FLASH NEWS

ബൈക്കിനു മുകളില്‍ കാട്ടുപന്നി ചാടി; യുവാക്കള്‍ക്ക് പരിക്ക്

Published : 17th November 2016 | Posted By: SMR

വണ്ടിയൊരിയാര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് കാട്ടുപന്നി ചാടി. പന്നിയുടെ തേറ്റ കുത്തിക്കയറി കോളജ് വിദ്യാര്‍ഥിക്കും വനം വകുപ്പ് വാച്ചറിനും പരിക്കേറ്റു. കുരുശുംമൂട് പുതുമനയില്‍ വീട്ടില്‍ സഹദ് സാബു (21), വനം വകുപ്പ് വാച്ചര്‍ പ്രതീഷ് (30) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.15ഓടെയാണു സംഭവം. വള്ളക്കടവില്‍ നിന്ന് വണ്ടിപ്പെരിയാറ്റിലേക്കു ബൈക്കില്‍ യാത്രയ്ക്ക് ഇടയില്‍ ഇഞ്ചിക്കാട് മാരിയമ്മന്‍ കോവിലിനു സമീപത്ത് തേയില കാട്ടില്‍ നിന്നു കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് ചാടി വീഴുകയായിരുന്നു. പന്നിയുടെ തേറ്റ കൊണ്ട് സഹദിനു തോളെല്ലിനും പ്രതീഷിന്റെ കണ്ണിനുമാണ് പരിക്കേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക