|    Jul 23 Mon, 2018 10:53 am
FLASH NEWS

ബൈക്കിനു മുകളിലൂടെ ബസ് കയറി; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : 16th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: പെരുന്ന ബസ് സ്റ്റാന്റിനു മുന്‍വശത്ത് എംസി റോഡില്‍ ബസ് ബൈക്കില്‍ ഇടിച്ചതിനുശേഷം  ബൈക്കിനുമുകളിലൂടെ ബസ് കയറി ഇറങ്ങി. ബൈക്ക് ഓടിച്ചിരുന്ന ചാന്നാനിക്കാട് കൊല്ലംപറമ്പില്‍ അനീജ് കെ എബ്രഹാം അപകടത്തില്‍ ചെറിയ പരിക്കേറ്റ് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. കെഎസ്ആര്‍ടിസി ഭാഗത്തു നിന്നും പെരുന്ന സ്റ്റാന്റിലേക്ക് വരികയായിരുന്നു ബസ്. ഇതേ ദിശയില്‍ യാത്രചെയ്ത ബൈക്കിനെയാണ് ഇടിച്ചിട്ടത്. എംസി റോഡില്‍ നിന്നും വെട്ടിത്തിരിഞ്ഞ് കയറിയ ബസ് സൈഡിലൂടെ പോകുകയായിരുന്ന ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. മറിഞ്ഞു റോഡിലേക്ക് വീണ ബൈക്കില്‍ നിന്നും ബൈക്ക് യാത്രികന്‍ തെറിച്ചുവീണു. ബൈക്കില്‍ ഇടിച്ചതറിയാതെ ബസ് വീണ്ടും മുന്നോട്ടെടുത്തതാണ് ബസ് ബൈക്കിന് മുകളില്‍ കയറിയത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കൈക്ക് പരിക്കേറ്റ യുവാവിനെ താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ടിപിയില്‍ പിആര്‍ഒ ആയി വര്‍ക്ക് ചെയ്യുന്ന യുവാവ് വീട്ടില്‍ നിന്നും തിരുവല്ലയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss