|    Oct 20 Sat, 2018 2:20 pm
FLASH NEWS
Home   >  Kerala   >  

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Published : 11th September 2017 | Posted By: shadina sdna


കാസര്‍കോട്: സീതാംഗോളി മരമില്ലിന് സമീപം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കട്ടത്തടുക്ക സജിങ്കില ഹൗസിലെ മുഹമ്മദ് അമീറാ(32)ണ് മരിച്ചത്. ഭാര്യ റംസീന (28)യെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കളായ റാസില്‍ (ആറ്), ഷായിസ് (മൂന്ന്) എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. കമ്പാറിലേ ബന്ധുവീട്ടിലെ വിവാഹ ചടങ്ങില്‍ സംബന്ധിച്ച് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ടതാണോ മറ്റു വാഹനങ്ങള്‍ ഇടിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു. അബ്ദുല്‍ ഖാദര്‍  ഹാജറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷരീഫ്, ഷംസീറ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss