|    Oct 15 Mon, 2018 3:53 pm
FLASH NEWS
Home   >  Kerala   >  

ബൈക്കപകടത്തില്‍ മരിച്ച വ്യത്യസ്ഥ മതക്കാരായ സുഹൃത്തുക്കള്‍ക്കെതിരേ സമൂഹമാധ്യമത്തില്‍ ആക്രമണം

Published : 9th September 2017 | Posted By: shins

കോഴിക്കോട്: കൈതപ്പൊയിലില്‍ വച്ച് ബൈക്കപകടത്തില്‍ മരിച്ച വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ട സുഹൃത്തുക്കള്‍ക്കെതിരേ സമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം. വ്യത്യസ്ത മതസ്ഥരായതിനാല്‍ ഇരുവര്‍ക്കും ദൈവം പണി കൊടുത്തതാണെന്ന തരത്തിലാണ് ഫേസ്ബുക്കിലെ കമന്റുകള്‍. കോഴിക്കോട് പൂവാട്ടുപറമ്പ് വടക്കേ മംഗലക്കാട്ട് ഹസ്സന്റെ മകന്‍ അബ്ദുല്‍ വഹാബ്, ചേവരമ്പലം മീത്തല്‍ പറമ്പില്‍ ബാലകൃഷ്ണന്റെ മകള്‍ കെബി ബിജിഷ എന്നിവരാണ് കൈതപ്പൊയില്‍ പാലത്തിനടുത്ത് വ്യഴാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. ‘ഇവനും ഇവള്‍ക്കും ഈശ്വരന്‍ പണി കൊടുത്തു, പോയി ചാകട്ടെ രണ്ടും’, ‘വിജിഷയുടെ മാതാപിതാക്കള്‍ കോടതി കയറിയിറങ്ങാതെ കഴിഞ്ഞു’,
‘വീട്ടുകാരെ തേച്ചതിനുള്ള കൂലി കിട്ടി’, ‘ആരെയൊക്കെ ഒളിച്ചാലും ദൈവം എല്ലാം കാണുന്നുണ്ടല്ലോ’ എന്നിങ്ങനെയായിരുന്നു മരണവാര്‍ത്തയ്ക്കു താഴെ വന്ന കമന്റുകള്‍. കമന്റുകള്‍ക്കെതിരേ പ്രതിഷേധവുമായും ചിലരെത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss