|    Nov 17 Sat, 2018 3:59 pm
FLASH NEWS

ബൈക്കപകടങ്ങളുടെ കണക്കുമായി 10ാം ക്ലാസുകാരി

Published : 28th August 2018 | Posted By: kasim kzm

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്:വര്‍ദ്ധിച്ചു വരുന്ന ബൈക്കപകടങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നജാമോള്‍. ഊര്‍ങ്ങാട്ടിരിയിലെ വടക്കുംമുറിയിലെ നജാമോള്‍. വിവിധ പത്രങ്ങളില്‍ വന്ന ബൈക്കപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിച്ചാണ് പഠനവിധേയമാക്കിയത്. 2018 ജനുവരി മുതല്‍ ജൂലൈ വരെ മലബാര്‍ മേഖലയില്‍ നടന്ന ബൈക്കപകടങ്ങളില്‍ കൂടുതലും ചെറുപ്പക്കാരാണ് മരണപ്പെട്ടത്.  270 പേരാണ് ബൈക്കപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ശരാശരി 39. ഏറ്റവും കൂടുതല്‍ മലപ്പുറത്ത് നിന്നാണ് 78. കോഴിക്കോട് നിന്ന് 35 പേര്‍ മരിച്ചിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും മരണപ്പെട്ടവരില്‍ മുഴുവനും 23 വയസിന് താഴെയുള്ളവരാണ്. ജനുവരിയില്‍ മാത്രം 44 പേര്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. മരണ കാരണങ്ങളില്‍ മുഖ്യമായും അമിത വേഗത തന്നെ. ദിശ മാറി വാഹനമോടിക്കുന്നത് മറ്റു വാഹനങ്ങളുമായി മുഖാമുഖം കൂട്ടിയിടിക്കാന്‍ കാരണമാകുന്നു.രാത്രി സഞ്ചരിക്കുമ്പോള്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചും ഗട്ടറില്‍ വീണ് നിയന്ത്രണം വിട്ടും പല ജീവനുകളും പൊലിഞ്ഞു പോയിട്ടുണ്ട്.പിന്നില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഷാള്‍ ടയറില്‍ കുരുങ്ങിയും ഓവര്‍ലോഡും മരണ കാരണങ്ങളില്‍ ചിലതാണ്. റോഡ് മുറിച്ചു കടക്കുന്ന വരെ തട്ടി നിയന്ത്രണം വിട്ടും മരണം സംഭവിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ബൈക്ക് വാങ്ങി കൊടുക്കുന്നവര്‍ മക്കളെ മരണത്തിലേക്ക് തള്ളിവിടുകയാണ് വീടുകളില്‍ നിന്ന് കര്‍ശന നിയന്ത്രണം നല്‍കിയാല്‍ സ്വന്തം മക്കളെ ബൈക്കപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നു. നിലമ്പൂര്‍ പോത്തുകല്ല് സിഎച്ച്എസ്എസ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് നജമോള്‍. അരീക്കോട് സെയ്ത്മൗലവിയുടെ സഹോദരി സംസാര്‍ബീഗത്തിന്റേയും-അബ്ദുല്‍മജീദിന്റെയും മകളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss