|    May 26 Fri, 2017 3:30 am
FLASH NEWS

ബൈക്കപകടം;മൂന്നുപേര്‍ക്ക് പരിക്ക്

Published : 21st November 2015 | Posted By: SMR

വെഞ്ഞാറമൂട്; വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ബൈക്കപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴിന് കുമ്മിളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട ബൈക്കുകളിലൊന്നിലെ യാത്രക്കാരനായ കല്ലറ മതിര ആശാഭവനില്‍ അനീഷ് (22), വൈകീട്ട് നാലിന് ബൈക്കുകളില്‍ നിന്നും വീണ് പാരിപ്പള്ളി സഹദേവ വിലാസത്തില്‍ ശിവപ്രസാദ് (44), നേതാജിപുരം രാജേന്ദ്ര വിലാസത്തില്‍ രാജേന്ദ്രന്‍ (47), എന്നിവര്‍ക്കാണ് പരിക്കേറ്റത്. യഥാക്രമം പാരിപ്പള്ളി, പോത്തന്‍കോട്, എന്നിവിടങ്ങളിലായിരുന്നു അപകടം. പരിക്കേറ്റവരെ ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day