|    May 27 Sun, 2018 1:44 pm
FLASH NEWS
Home   >  Sports  >  Cricket  >  

ബേസിലും സഞ്ജുവും ഇന്ത്യന്‍ എ ടീമില്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു

Published : 29th June 2017 | Posted By: ev sports


ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ബേസില്‍ തമ്പിയും ടീമില്‍ ഇടം നേടിയപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍പ്പന്‍ ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ടീമില്‍ ഇടം കണ്ടെത്തി. ആദ്യമായാണ് ക്രുണാലിനും ബേസിലിനും ഇന്ത്യന്‍ എ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഐപിഎല്ലിന്റെ 10ാം സീസണിലെ മിന്നും പ്രകടനമാണ് ഇരുവര്‍ക്കും ടീമിലേക്കുള്ള വഴിതുറന്നത്.
പരിക്കിനെത്തുടര്‍ന്ന് തിരിച്ചെത്തിയ മനീഷ് പാണ്ഡെയാണ് ഇന്ത്യന്‍ എ ടീമിന്റെ നായകന്‍. പരിക്കിനെത്തുടര്‍ന്ന് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മനീഷ് പാണ്ഡെയെ ഒഴിവാക്കിയിരുന്നു. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ ആസ്‌ത്രേലിയയും കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റും രണ്ട് ചതുര്‍ദിന മല്‍സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഹനുമാന്‍ വിഹാരി, സുദീപ് ചാറ്റര്‍ജി, അങ്കിത് രജപുത്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ഇന്ത്യ എ ടീമിലില്‍ ആദ്യമായി ഇടം ലഭിച്ചു.
ടീം: ( ത്രിരാഷ്ട്ര ടൂര്‍ണമെന്റ്)
മനീഷ് പാണ്ഡെ, മന്ദീപ് സിങ്, ശ്രേയസ് അയ്യര്‍, സഞ്ജു വി സാംസണ്‍, ദീപക് ഹൂഡ, കരുണ്‍ നായര്‍, ക്രുണാല്‍ പാണ്ഡ്യ, റിഷഭ് പാന്ത്, വിജയ് ശങ്കര്‍, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, ബേസില്‍ തമ്പി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, സിദ്ധാര്‍ത്ഥ് കൗല്‍.

(ചതുര്‍ദിന മല്‍സരം) കരുണ്‍ നായര്‍, പ്രിയങ്ക് പാഞ്ചല്‍, അഭിനവ് മുകുന്ദ്, ശ്രേയസ് അയ്യര്‍, അങ്കിത് ഭവാന്‍, സുദീപ് ചാറ്റര്‍ജി, ഇഷാന്‍ കിഷന്‍, ഹനുമ വിഹാരി, ജയന്ത് യാദവ്, ഷഹ്ബാസ് നദീം, നവദീപ് സൈനി, മുഹമ്മദ് സിറാജ്, ശ്രദ്ധുല്‍ താക്കൂര്‍, അങ്കിത് ചൗധരി, അങ്കിത് രജപുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss