|    Apr 25 Tue, 2017 2:05 pm
FLASH NEWS

ബേലിന് ഡബിള്‍; ലെഗന്‍സിനെ തകര്‍ത്ത് റയല്‍ ഒന്നാമത്

Published : 7th November 2016 | Posted By: SMR

മാഡ്രിഡ്: സൂപ്പര്‍ താരം ഗരെത് ബേലിന്റെ ഇരട്ടഗോളുകളുടെ മികവില്‍ സ്പാനിഷ് ലീഗില്‍ റയ ല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം. ഇന്നലെ വൈകീട്ട് നടന്ന കളിയില്‍ പുതുമുഖ ടീം ലെഗന്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തുവിട്ടത്.
ഇതോടെ ചിരവൈരികളും നിലവിലെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയെ പിന്തള്ളി റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കുയര്‍ന്നു.
ലെഗന്‍സിനെതിരേ ആദ്യപകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ നേടി റയല്‍ മല്‍സരം വരുതിയിലാക്കിയിരുന്നു. 38, 45 മിനിറ്റുകളിലാണ് ബേല്‍ റയലിനായി വലകുലുക്കിയത്. 76ാം മിനിറ്റി ല്‍ റയലിന്റെ ജയത്തിനു മാറ്റുകൂട്ടി അല്‍വാറോ മൊറാറ്റ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു കളിയില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി. റയല്‍ സോസിഡാഡാണ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അത്‌ലറ്റികോയുടെ കഥകഴിച്ചത്. കാര്‍ലോസ് വേല, വില്യന്‍ ജോസ് എന്നിവര്‍ ലക്ഷ്യംകണ്ടു.
മറ്റു മല്‍സരങ്ങളില്‍ അലാവസ് 1-0ന് ഒസാസുനയെയും പാ ല്‍മസ് ഇതേ സ്‌കോറിന് ഐബറിനെയും തോല്‍പ്പിച്ചു. ഗ്രനാഡ -ഡിപോര്‍ട്ടീവോ  മല്‍സരം 1-1 നു പിരിയുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day