|    Oct 21 Sat, 2017 1:24 am
FLASH NEWS

ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി

Published : 25th April 2016 | Posted By: SMR

താമരശ്ശേരി: മുന്‍ മന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ എല്‍ഡിഎഫ് തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസിന്റെ പ്രചരണപരിപാടിക്കാണ് പോലിസ് അനുമതി നിഷേധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് സ്റ്റേജില്‍ പരിപാടി നടത്തുന്നതിനും മറ്റും അനുമതി നിഷേധിച്ചത്. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയതായി ഇടതു മുന്നണി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അപേക്ഷ ലഭിക്കാത്തതിനാലാണ് പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പങ്കെടുക്കേണ്ട കോണ്‍ഗ്രസ് പരിപാടിക്ക് മുക്കത്തും അനുമതി നിഷേധിച്ചിരുന്നു. മന്ത്രി പരിപാടിക്ക് എത്തിയിരുന്നില്ല. ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൈക്ക് ഘടിപ്പിച്ച പ്രചാരണ വാഹനത്തില്‍ പരിപാടി നടത്താന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേജില്‍ തന്നെ നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് പോലിസ് സംയമനം പാലിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക