|    Mar 23 Thu, 2017 10:06 pm
FLASH NEWS

ബേപ്പൂര്‍ സമ്പൂര്‍ണ വൈദ്യുതി മണ്ഡലമാവും

Published : 28th July 2016 | Posted By: SMR

ഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ച് 2017 മാര്‍ച്ചില്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
എംഎല്‍എ വി കെ സി മമ്മത് കോയ വിളിച്ചു ചേര്‍ത്ത മണ്ഡലത്തിലെ ജനപ്രതിനിധികള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ എടുത്ത തീരുമാനമാണിത്. നിലവില്‍ വൈദ്യുതി ലഭിക്കാത്തവരും വീടിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചവരുമായ ആളുകള്‍ ആഗസ്ത് ഒന്നിന് മുന്‍പ് അതാത് സെക്ഷന്‍ ഓഫീസുകളില്‍ രജിസ്‌ട്രേഷന്‍ ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കണം.
ഫോറങ്ങള്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസ്, എംഎല്‍എ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. എംഎല്‍എക്കു പുറമെ രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി സുഹറാബി പങ്കെടുത്തു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക