|    Nov 19 Sun, 2017 6:40 am
FLASH NEWS

ബേപ്പൂര്‍ മണ്ഡലത്തില്‍ 90 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

Published : 5th August 2017 | Posted By: fsq

 

ഫറോക്ക്: വി കെ സി മമ്മദ് കോയ എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തങ്ങള്‍ക്കായി 90 ലക്ഷം രൂപ അനുവദിച്ചു. ഫറോക്ക്  നഗര സഭ 38 ഡിവിഷന്‍  ഇരിയമ്പാടം ശ്മശാനം റോഡ് ഡ്രൈയിനേജ് ഉള്‍പ്പടെ 15 ലക്ഷം രൂപ, ഫറോക്ക്-വെസ്റ്റ് നല്ലൂര്‍ റെയിലോര റോഡ്  (ഐഒസി റോഡ് വരെ) 6 ലക്ഷം രൂപ, രാമനാട്ടുകര ഹോമിയോ ഹോസ്—പിറ്റല്‍ റോഡ് 10 ലക്ഷം രൂപ, ചെറുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് സ്ഥാപിക്കല്‍ 10 ലക്ഷം രൂപ, രാമനാട്ടുകര ഹെല്‍ത്ത് സെ ന്റര്‍ നവീകരണം. ചെറുവണ്ണൂര്‍ കോട്ടലാടകൊളങ്ങത്ത്  താഴം റോഡ്, നല്ലളം പാറയില്‍ പാടം റോഡ്, ബേപ്പൂര്‍ തമ്പുരാന്‍ റോഡ് റീ ടാറിങ്, അരക്കിണര്‍ കുറ്റിവയല്‍ റോഡ്, ഫറോഖ് കോളേജ് തിരുത്തിയാട് കോവയില്‍ റോഡ്, മണ്ണൂര്‍ വടക്കുമ്പാട് അയ്യപ്പക്ഷേത്രം റോഡ്, ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തില്‍ റോഡ് കോണ്‍ക്രീറ്റ് ഡ്രൈയിനേജ് ഉള്‍പ്പടെ 5 ലക്ഷം രൂപ വീതം, ഫറോക്ക് ഗവ:ഗണപത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കെമിസ്ട്രി ലാബ് സ്ഥാപിക്കല്‍. ഫറോഖ് കോളേജ് കരിങ്കല്ലായി ജിഎല്‍പി സ്‌ക്കൂള്‍ കഞ്ഞിപ്പുര നിര്‍മാണം 2.5 ലക്ഷം രൂപ വീതം, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക്ക് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം, കംപ്യൂട്ടര്‍ 3 എണ്ണം ഡെസ്‌ക് ടോപ്പ് 2.4 ലക്ഷം രൂപ.കരിങ്കല്ലായി ഗണപത് എയുപി സ്‌ക്കൂള്‍, കടലുണ്ടി ചാലിയം ശ്രീദേവി എയുപി സ്‌ക്കൂള്‍ എന്നിവക്ക് സ്മാര്‍ട്ട് ക്ലാസ് റൂമിനായി 1.5 ലക്ഷം രൂപ എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കി എത്രയും വേഗം പ്രവൃത്തികള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ ഓഫീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക