|    Feb 26 Sun, 2017 6:33 pm
FLASH NEWS

ബേപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍: കെട്ടിടനിര്‍മാണത്തിനു സ്ഥലം നല്‍കാമെന്നു തുറമുഖ കാര്യാലയം

Published : 29th October 2016 | Posted By: SMR

ബേപ്പൂര്‍: ബേപ്പൂര്‍ പോലിസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുറമുഖ അധീനതയിലുള്ള സ്ഥലം അനുവദിക്കാമെന്ന് തുറമുഖ കാര്യാലയം അറിയിച്ചു. നിലവിലെ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി നേരത്തെ സമര്‍പ്പിച്ച ലേ ഔട്ട് പ്രകാരം സ്ഥലം അനുവദിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.  ബേപ്പൂര്‍ പോലിസ് സ്‌റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി കെ സി മമ്മദ്‌കോയ എംഎല്‍എ നിവേദനം നല്‍കി. നിലവിലെ സ്റ്റേഷനില്‍ മതിയായ സൗകര്യമില്ല. നാല് വനിതാ പോലിസ് ഉള്‍പ്പെടെ 37 പോലിസുകാരാണ് സ്റ്റേഷനില്‍ ജോലിചെയ്യുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വേണ്ടത്ര സൗകര്യങ്ങളില്ല. അതുകൊണ്ടുതന്നെ വിവിധ കാര്യങ്ങള്‍ക്ക് സ്റ്റേഷനിലെത്തുന്നവര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിച്ച് ബേപ്പൂര്‍ പോലിസ് സ്റ്റേഷന്റെ ഇന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇതിനായി പോര്‍ട്ടിന്റെ കൈവശമുള്ള സ്ഥലം ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കി നടപടി സ്വീകരിക്കണമെന്നും നിവേദനം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day