|    May 23 Tue, 2017 10:42 am
FLASH NEWS

ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

Published : 17th October 2016 | Posted By: SMR

ബേപ്പൂര്‍: ബേപ്പൂര്‍ ഖാസിയും പ്രമുഖ പണ്ഡിതനുമായ പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായി ശനിയാഴ്ച ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 18ഓളം മഹല്ലുകളില്‍ ഖാസി സ്ഥാനം വഹിച്ചുവന്ന അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ കഴിഞ്ഞ 46 വര്‍ഷമായി ബേപ്പൂരില്‍ ഖാസിസ്ഥാനത്ത് തുടര്‍ന്നുവരുകയായിരുന്നു.
ബേപ്പൂരിലെ മുന്‍ ഖാസിയു ം പണ്ഡിതനുമായിരുന്ന പരേതരായ പുത്തലത്ത് പി പി മുഹമ്മദ്‌കോയ മുസ്‌ല്യാരുടെയും ഖദീജ ബീവിയുടെയും ഇളയ മകനാണ്. 1969ല്‍ ബേപ്പൂരിലെ ഒമ്പതാമത് ഖാസിയായി. സമസ്ത കേരള സുന്നി യുവജനസംഘം, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ്, മര്‍കസുസ്സഖാഫാത്തി സുന്നിയ്യ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഓടയ്ക്കല്‍ മറിയം എന്ന കുഞ്ഞീവിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്അലി സഖാഫി (മുദരിസ് എക്കാപറമ്പ്), അബ്ദുസ്സലാം മുസ്‌ല്യാര്‍, അഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഉനൈസ്, ഫാത്തിമത്ത് സൈബുന്നീസ, സുമയ്യ, ഹാജറ, ഖദീജ, പരേതരായ ജാഫര്‍ സ്വാദിഖ്, മുഹമ്മദ് ഇസ്മാഈല്‍. മരുമക്കള്‍: ഹുസൈന്‍ സഖാഫി (മഞ്ചേരി), അഷ്‌റഫ് സഅദി (കൊളത്തറ), അബ്ദുല്‍ റഷീദ് മുസ്‌ല്യാര്‍, സഹല്‍ ഇര്‍ഫാനി, നഫീസ, ത്വയ്യിബ, സമീന.മൃതദേഹം ഇന്നലെ വൈകീട്ട്  വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബേപ്പൂര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day