|    Oct 23 Mon, 2017 3:36 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

ബേപ്പൂരില്‍ ബോട്ട് മുങ്ങി നാലു മല്‍സ്യത്തൊഴിലാളികളെ കാണാതായി. കപ്പല്‍ ഇടിച്ചതെന്ന് സംശയം

Published : 12th October 2017 | Posted By: G.A.G

കോഴിക്കോട് : ബേപ്പൂരില്‍ ബോട്ട് മുങ്ങി നാലു മല്‍സ്യത്തൊഴിലാളികളെ കാണാതായി. അപകടത്തില്‍പ്പെട്ട രണ്ടുപേരെ കോസ്റ്റ്ഗാര്‍ഡും ഒരു മല്‍സ്യബന്ധനബോട്ടിലെ തൊഴിലാളികളും ചേര്‍ന്ന്്് രക്ഷപ്പെടുത്തി. കൊച്ചി മുനമ്പത്ത് നിന്ന് കടലില്‍ പോയ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന മത്സ്യബന്ധനബോട്ടാണ് അപകടത്തില്‍ പെട്ടത്. 6 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേരെ നേരത്തേ കോഴിക്കോട് പുതിയാപ്പയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ഗോവിന്ദ് എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഇവരെ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു.
അതിനിടെ, കപ്പലിടിച്ചാണ് ബോട്ട് മുങ്ങിയതെന്ന്് മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചു. ബേപ്പൂരില്‍ നിന്നും 45 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം
കാണാതായ നാലുപേരില്‍ രണ്ടു പേര്‍ മലയാളികളാണെന്നും ഇവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നും റിപോര്‍ട്ടുകളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക