|    Jul 24 Mon, 2017 4:23 pm
Home   >  Todays Paper  >  page 9  >  

ബേണി സാന്റേഴ്‌സ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Published : 17th April 2016 | Posted By: SMR

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ യാത്രയ്ക്കിടെ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയെന്നു ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്റേഴ്‌സ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയിലൂടെ താന്‍ ആദരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഭയാര്‍ഥി സന്ദര്‍ശനത്തിന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോപ്പ് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ശനിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. ആധുനിക ലോകത്തെ അസാമാന്യ വ്യക്തിത്വമെന്നാണ് പോപ്പിനെ സാന്റേഴ്‌സ് വിശേഷിപ്പിച്ചത്. കൂടിക്കാഴ്ച അഞ്ചു മിനിറ്റ് നീണ്ടതായും ഫോട്ടോ എടുത്തില്ലെന്നും സാന്റേഴ്‌സിന്റെ സഹായി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക