|    May 26 Fri, 2017 5:33 am
FLASH NEWS

ബേഡകം: സിപിഎം കേന്ദ്രങ്ങളില്‍ സിപിഐ വേരുറപ്പിക്കുന്നു

Published : 19th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ബേഡകത്ത് 107 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍െപ്പടെ 200ഓളം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതോടെ ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ വേരുറപ്പിക്കാനുള്ള സിപിഐ ശ്രമം ശക്തിപ്പെട്ടു. സിപിഎം വിട്ടുവന്ന വിമതര്‍ക്ക് കുറ്റിക്കോലില്‍ നല്‍കിയ സ്വീകരണത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്തിയത് സിപിഎം ആണെന്നു തുറന്നടിച്ച സത്യന്‍ മൊകേരിയുടെ വാക്കുകള്‍ പാര്‍ട്ടി വിട്ടുവരുന്നവരെ സ്വീകരിക്കില്ലെന്നുള്ള പഴയ സിപിഎം-സിപിഐ ധാരണകളെ തിരുത്തുന്നതാണെന്ന് വ്യക്തമാക്കുന്നു.
ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ അനുമതിയോടെ മുന്‍കാലങ്ങൡനിന്നു വിഭിന്നമായി സിപിഎം വിട്ടുവരുന്നവര്‍ക്ക് വാതില്‍ തുറന്നിടുന്ന സമീപനമാണ് ഇനി സിപിഐ തുടരുകയെന്നറിയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ തഴഞ്ഞ സിപിഎം സമീപനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്താന്‍ സിപിഐ പദ്ധതിയിട്ടതായാണു വിവരം. സിപിഐയ്ക്ക് ഒരു മന്ത്രിയെ ലഭിച്ചതും സിപിഎം വിമതരെ തങ്ങളോടടുപ്പിക്കുമെന്ന് സിപിഐ ജില്ലാനേതൃത്വം കരുതുന്നുണ്ട്. ജില്ലയിലെ മലയോരമേഖലയിലടക്കം സിപിഎമ്മിനെ പിളര്‍ത്തി പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം സിപിഐ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം, സിപിഎം അണികള്‍ സിപിഐയിലേക്കു വരുന്ന കാര്യം അതീവ രഹസ്യമാക്കിവച്ച് സിപിഎം പ്രതിരോധം തകര്‍ക്കാനും ശ്രമമുണ്ട്. ഇതു മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രേട്ടറിയറ്റ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ജാഗ്രതപാലിക്കണമെന്ന് പ്രസ്താവനയിറക്കിയതെന്നും വിലയിരുത്തപ്പെടുന്നു.
കുറ്റിക്കോലിനു പുറമേ സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളായ കിനാനൂര്‍ എരിന്തളത്തെ ചാക്വോത്ത്, കാഞ്ഞങ്ങാട്, നീലേശ്വരം, കോടോം ബേളൂരിലെ ചുള്ളിക്കര, പനത്തടി, കുമ്പഡാജെ പ്രദേശങ്ങളില്‍ നി ന്നും സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്കു വരാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായാണു വിവരം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day