|    Jun 23 Fri, 2017 2:07 am
FLASH NEWS

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള: രണ്ടായിരത്തി അഞ്ഞൂറിലധികം കായികതാരങ്ങള്‍ പങ്കെടുക്കും

Published : 9th November 2016 | Posted By: SMR

പുല്ലൂര്‍: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള നാളെ പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ അദ്ധ്യക്ഷത വഹിക്കും. മേളയുടെ ദീപശിഖാ പ്രയാണം ഇന്ന് ജിഎഫ്‌യുപി സ്‌കൂളില്‍ നിന്ന് ആരംഭിച്ച് പുല്ലൂര്‍ ജിയുപി സ്‌കൂളില്‍ ക്യാംപ് ചെയ്ത് നാളെ രാവിലെ ഉദയനഗര്‍ സ്‌കൂളില്‍ എത്തിച്ചേരും. പുല്ലൂര്‍ ജിയുപിഎസ് റിട്ട.ഹെഡ്മാസ്റ്ററായ എ കുഞ്ഞമ്പുമാസ്റ്റര്‍ ദീപശിഖയ്ക്ക് തിരി കൊളുത്തും.12ന് സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസ് സമ്മാനദാനം നിര്‍വഹിക്കും. 69 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ബേക്കല്‍ എഇഒ കെ ശ്രീധരന്‍, ഉദയനഗര്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം എ രാജു, വര്‍ക്കിങ് ചെയര്‍മാന്‍ എം ശ്രീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എ സന്തോഷ്‌കുമാര്‍, ടി സതീശന്‍, കെ മധു സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക