|    Sep 26 Tue, 2017 6:29 pm
FLASH NEWS

ബേക്കല്‍ ഉപജില്ലാ കലോല്‍സവം ഇന്നു തുടങ്ങും

Published : 16th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് മുതല്‍ 19 വരെ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ സ്‌റ്റേജിതര മല്‍സരങ്ങള്‍ നടക്കും. നാളെ വൈകീട്ട് നാലിന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് കലോല്‍സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിക്കും. ഉപജില്ലയിലെ 68 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം കുട്ടികള്‍ വിവിധ ഇനങ്ങളില്‍ മല്‍സരിക്കാനെത്തും. 19ന് വൈകീട്ട് നാലിന്് സമാപന സമ്മേളനം സബ് കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, അഹമ്മദ് കിര്‍മാണി, കെ ശ്രീധരന്‍, എം വി പ്രവീണ, കെ പി ഗിരിജാ ദേവി, കെ കൃഷ്ണന്‍ കുട്ടി, കെ ബാലചന്ദ്രന്‍, സി കെ റഹ്്മത്തുള്ള, എം ഉണ്ണിച്ചേക്കു സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക