|    Jul 21 Sat, 2018 8:38 pm
FLASH NEWS

ബേക്കറിയില്‍ തീപിടിത്തം; ദുരന്തം ഒഴിവായി

Published : 23rd September 2017 | Posted By: fsq

 

ചവറ: ബേക്കറിയിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. പന്മന ഇടപ്പള്ളിക്കോട്ടയിലുള്ള പുലരി ബേക്കറിയിലാണ് ഇന്നലെ വൈകീട്ട് 6.35 ഓടെ തീപിടിക്കുന്നത്. ബോര്‍മയടക്കം പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ തീ പടര്‍ന്നതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ജനറേറ്റര്‍, ബോര്‍മ മെഷീന്‍ എന്നിവ ഉള്ളത് കാരണം വലിയ അപകടം ഉണ്ടാവുമെന്ന് കരുതിയെങ്കിലും ചവറ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. തീപിടിത്തത്തില്‍ രണ്ടാം നിലയിലെ ഗ്ലാസ് തകര്‍ന്നതോടെ അത് വഴി വെള്ളം പമ്പ് ചെയ്യുകയായിരുന്നു. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ്  എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പ്രസന്നകുമാര്‍ ലീഡിങ് ഫയര്‍മാന്‍ സുനില്‍ കുമാര്‍, ഫയര്‍മാന്‍മാരായ മണികണ്ഠന്‍, റിഷാദ്, കിരണ്‍, നാസിം, ഷിഹാബ്, ജയപ്രകാശ്, രഞ്ജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss