|    Apr 25 Tue, 2017 1:59 pm
FLASH NEWS

ബേക്കറിയിലെ ഭക്ഷ്യവിഷബാധ:സുരക്ഷാവിഭാഗം പരിശോധിച്ചു

Published : 8th November 2016 | Posted By: SMR

കോഴിക്കോട്: കോവൂരിലെ ഒജിന്‍ ബേക്കറിയില്‍ നിന്നു ഭക്ഷണം കഴിച്ച് നാലുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഭക്ഷ്യസുരക്ഷാവിഭാഗം ബേക്കറിയില്‍ പരിശോധന നടത്തി. ബേക്കറിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഷവര്‍മ യൂനിറ്റ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ഷവര്‍മയുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനക്കായി മലാപ്പറമ്പിലെ ഫുഡ് അനാലിസിസ് ലാബിലേക്ക് പരിശോധനക്ക് അയച്ചു. മഞ്ചേരിയിലെ ഒരു കടയില്‍ നിന്നെത്തിച്ച ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് പറയപ്പെടുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ ഒ ശേഖരന്‍ ഉണ്ണി, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ സുജയന്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ്, കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍, കോര്‍പറേഷന്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍, എച്ച്‌ഐമാരായ ഖാലിദ്, റെജി തോമസ് എന്നിവരും ബേക്കറിയില്‍ പരിശോധന നടത്തി. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരെ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day