|    Jun 18 Mon, 2018 3:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബെല്‍ജിയത്തില്‍ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

Published : 30th May 2018 | Posted By: kasim kzm

ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ ഉണ്ടായ ആക്രമണത്തില്‍ പോലിസ് ഓഫിസര്‍മാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു.
കാല്‍നടയാത്രക്കാരിയായ സ്ത്രീയാണു മരിച്ച മറ്റൊരാള്‍. കിഴക്കന്‍ ബെല്‍ജിയത്തില്‍ ലീഗെ നഗരത്തിലാണു സംഭവം. പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതി പിന്നീടു സ്വയം വെടിയുതിര്‍ത്തു മരിച്ചു. നഗരത്തില്‍ സുരക്ഷാ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്ന പോലിസ് ഓഫിസര്‍മാരെ ആക്രമി പിന്നില്‍ നിന്നു കുത്തുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നു തോക്ക് തട്ടിയെടുത്ത അക്രമി പോലിസ് ഉദ്യോഗസ്ഥരെ തുടരെത്തുടരെ വെട്ടിയ ശേഷം പോലിസ് വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്ന സ്ത്രീക്കുനേരെയും വെടിവയ്ക്കുകയായിരുന്നു. ഒരു കേസില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന പ്രതി തിങ്കളാഴ്ച ജയിലില്‍ നിന്നു പരോളില്‍ ഇറങ്ങിയതായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss