|    Jul 21 Sat, 2018 9:01 pm
FLASH NEWS
Home   >  News now   >  

ബെല്‍ജിയത്തിന്റെ ആണ്‍കുട്ടികളെ വീഴ്ത്തി ഇന്ത്യന്‍ പെണ്‍പട

Published : 19th September 2017 | Posted By: ev sports

ആന്റ്‌വെര്‍പ്: ബെല്‍ജിയം ജൂനിയര്‍ ടീമിനെ  തോല്‍പിച്ച്  ഇന്ത്യയുടെ വനിതാ ഹോക്കി ടീം വീണ്ടും കരുത്തുകാട്ടി. ഇന്ത്യന്‍ ടീമിന്റെ യൂറോപ്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലാണ് ടീം ചരിത്ര വിജയം നേടിയത്. സ്‌കോര്‍:  4-3.
നേരത്തെ നടന്ന മത്സരത്തില്‍ ഇന്ത്യ ബെല്‍ജിയം ടീമിനെ സമനിലയില്‍ തളച്ചിരുന്നു. മടക്കമില്ലാത്ത നാല് ഗോളിന് മുന്നിട്ടു നിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ വഴങ്ങിയത്. ഇന്ത്യ്ക്കുവേണ്ടി ക്യാപ്റ്റന്‍ റാണിയും ഗുര്‍മീത് കൗറും രണ്ട് ഗോള്‍ വീതം നേടി. ഏഴാം മിനിറ്റിലാണ് ഗുര്‍മീത് ഇന്ത്യക്കായി ആദ്യം  ലീഡ് നേടിയത്.  പതിനൊന്നാം മിനിറ്റില്‍  ഗുര്‍മീത് തന്നെ ലീഡുയര്‍ത്തി. 13, 33 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്‍ റാണിയുടെ ഗോളുകള്‍.
ഒന്നാം പകുതിയില്‍  2-0 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ രണ്ടാം പകുതിയില്‍ 38ാം മിനിറ്റില്‍ ബെല്‍ജിയം ആദ്യഗോള്‍ മടക്കി. 42ാം മിനിറ്റില്‍ നില്യം വാന്‍ ഡീസല്‍ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. 48ാം മിനിറ്റില്‍ മുന്നാമതൊരു ഗോള്‍ കൂടി നേടി പരാജയത്തിന്റെ ആഘാതം കുറക്കാന്‍ ബെല്‍ജിയം ജൂനിയര്‍ ടീമിനായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss