|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Sports  >  Football  >  

ബെല്‍ജിയം മുന്നേറ്റ താരം ബാത്ഷുയി വലന്‍സിയയില്‍

Published : 10th August 2018 | Posted By: jaleel mv

 

ബെല്‍ജിയം മുന്നേറ്റതാരം മിഷി ബാറ്റ്ഷൂയി അടുത്ത സീസണില്‍ വലന്‍സിയയ്ക്ക് വേണ്ടി കളിക്കും. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തിലാണ് ബാറ്റ്ഷൂയി വലന്‍സിയയിലെത്തുന്നത്. 2016ല്‍ ചെല്‍സിയിലെത്തിയ താരം കഴിഞ്ഞ ജനുവരിയില്‍ ബുണ്ടസ് ലിഗ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലെത്തിയിരുന്നു.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ബാറ്റ്ഷൂയി പുറത്തെടുത്തത്. 10 മല്‍സരങ്ങള്‍ കളിച്ച താരം 7 ഗോളുകളും ബുണ്ടസ് ലിഗയില്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. 2015ല്‍ ബെല്‍ജിയം ദേശീയ ടീമില്‍ അരങ്ങേറിയ താരം 19 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. താരത്തെ ടീമിലെത്തിച്ച വിവരം വലന്‍സിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss