|    Oct 18 Thu, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബെല്‍ജിയം ജൂനിയര്‍ പുരുഷ ടീം- ഇന്ത്യന്‍ വനിതാ ഹോക്കി ടീം മല്‍സരം സമനിലയില്‍

Published : 13th September 2017 | Posted By: fsq

 

ബ്രസ്സല്‍സ്: ബെല്‍ജിയം ജൂനിയര്‍ പുരുഷ ടീമിനോട് മല്‍സരിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സമനില. 2-2 എന്ന സ്‌കോറിനാണ് ക്യാപ്റ്റന്‍ റാണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതകള്‍ സമനില സമ്മതിച്ചത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യന്‍ ടീമിന് രണ്ട് കോര്‍ണര്‍ അവസരം ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം ക്വാര്‍ട്ടറിന്റെ 19ാം മിനിറ്റില്‍ സ്റ്റാന്‍ ബ്രാനികിലൂടെ ബെല്‍ജിയം ലീഡ് നേടിയെടുത്തു. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിക്കി പ്രധാന്‍ ഗോള്‍ കണ്ടെത്തിയതോടെ സ്‌കോര്‍ സമനിലയിലെത്തി. വീണ്ടും മികച്ച പ്രകടനങ്ങളുണ്ടായെങ്കിലും ഗോള്‍ കീപ്പറെ മറികടക്കാന്‍ ഇന്ത്യ വിയര്‍ത്തപ്പോള്‍, 43ാം മിനിറ്റില്‍ മാത്യു ദി ലോതിലൂടെ ബെല്‍ജിയം വീണ്ടും ആധിപത്യം കണ്ടെത്തി. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബെല്‍ജിയം പ്രതിരോധം വകഞ്ഞു മാറ്റി വന്ദന കഠാരിയ നേടിയ ഗോള്‍ ഇന്ത്യന്‍ തോല്‍വി ഒഴിവാക്കുകയായിരുന്നു. പരിശീലന മല്‍സരങ്ങള്‍ക്കായി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിന്റെ അടുത്ത മല്‍സരം സപ്തംബര്‍ 14നാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss