|    Nov 19 Mon, 2018 6:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബെല്ലാരി രാജ പോലിസില്‍ ഹാജരായിബം

Published : 11th November 2018 | Posted By: kasim kzm

ഗളൂരു: മൂന്നു ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം കര്‍ണാടക മുന്‍ മന്ത്രിയും ഖനനരാജാവുമായ ബെല്ലാരി രാജ എന്നറിയപ്പെടുന്ന ജി ജനാര്‍ദ്ദന റെഡ്ഡി ശനിയാഴ്ച പോലിസ് മുമ്പാകെ ഹാജരായി. തനിക്കെതിരായ കോഴ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പോലിസില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിഭാഷകരുമൊത്ത് കാറിലാണ് റെഡ്ഡി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. താന്‍ ശനിയാഴ്ച പോലിസില്‍ ഹാജരാവുമെന്ന് റെഡ്ഡി നേരത്തേ വീഡിയോസന്ദേശത്തില്‍ പറഞ്ഞിരുന്നു.
കര്‍ണാടകയിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ തട്ടിപ്പുകമ്പനി ഉടമയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ 20 കോടി രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഒൡവില്‍ കഴിയുകയായിരുന്നു റെഡ്ഡി. എന്നാല്‍, താന്‍ ഒളിവിലല്ല എന്നാണ് അജ്ഞാതകേന്ദ്രത്തില്‍ നിന്നുള്ള വീഡിയോസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്. താന്‍ തെറ്റു ചെയ്‌തെന്നു തെളിയിക്കാന്‍ പോലിസിന്റെ കൈവശം ഒരു രേഖപോലുമില്ല. അവര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രഥമവിവര റിപോര്‍ട്ടില്‍ തന്റെ പേരില്ല- റെഡ്ഡി പറഞ്ഞു.
ബുധനാഴ്ച മുതല്‍ റെഡ്ഡിയെയും കൂട്ടാളിയായ അലിഖാനെയും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുകയായിരുന്നു. ആംബിഡന്റ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ സയ്യിദ് അഹ്മദ് ഫരീദില്‍ നിന്നു റെഡ്ഡി ഇടനിലക്കാരന്‍ വഴി 20 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. നിക്ഷേപം സ്വീകരിച്ച് നിരവധിപേരെ വഞ്ചിച്ച കമ്പനിയാണ് ഫരീദിന്റേത്. നിക്ഷേപകര്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് റെഡ്ഡിയുടെ പങ്ക് പുറത്തായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss