|    Jul 18 Wed, 2018 8:12 pm
FLASH NEWS

ബെയ്‌ലി പാലം; പൊളിക്കുന്ന പണി പുരോഗമിക്കുന്നു

Published : 16th September 2017 | Posted By: fsq

 

അടൂര്‍: ബെയ്‌ലി പാലം നിര്‍മിച്ച സേനാംഗങ്ങള്‍ക്ക് നന്ദി പറയാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഏനാത്തെത്തി. ഏനാത്തെ പ്രധാന പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍മിച്ച ബെയ്‌ലി പാലം പൊളിച്ച് കൊണ്ടു പോകുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി എത്തിയത്. സൈന്യത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. ക്ഷണത്തേക്കാളുപരി ഒരു ജനതയുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സൈന്യം കാണിച്ച സന്മനസിനുള്ള കടപ്പാടും ഒപ്പം നന്ദിയും പ്രകടമാക്കിയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.  സൈനികര്‍ക്ക് ഹസ്തദാനം നടത്തി നന്ദി അറിയിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ലഫ്. കേണല്‍ വി കെ രാജു, മേജര്‍ വിനീത് ശോഭന്‍ എന്നിവരോട് വിവരങ്ങള്‍ ആരാഞ്ഞ് അര മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. മന്ത്രിയെത്തിയതറിഞ്ഞ് ഇരുഭാഗത്തും നാട്ടുകാര്‍ തടിച്ച് കുടിയിരുന്നു. കുളക്കട കടവിലുള്ളവരെ കാണാന്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ ഐഷാ പോറ്റി എംഎല്‍എയോട് കുളക്കട കടവില്‍ പോയി അവിടെയുള്ളവരെ കാണാന്‍ പറഞ്ഞ ശേഷം മന്ത്രി മടങ്ങി. 14ന് നടപ്പാതയും പാലത്തിന്റെ ഇരുമ്പ് പ്രതലവും അഴിച്ചു മാറ്റി. ഇരുവശത്തുമുള്ള ഇരുമ്പ് ഗര്‍ഡര്‍ ഏനാത്ത് ഭാഗത്തേക്ക് നീക്കി അഴിച്ചു മാറ്റി. ഇന്ന് പാലം അഴിച്ചു നീക്കുന്നത് പൂര്‍ത്തിയാവും. ഞായറാഴ്ച രാവിലെ പാലത്തിന്റെ ഗര്‍ഡറുകളും മറ്റ് സമഗ്രികളും കയറ്റി സൈന്യം മടങ്ങും. ഡെല്‍ഹി, പഞ്ചാബിലെ ജലന്ധര്‍, രാജസ്ഥാനിലെ ജോദ് പൂര്‍ എന്നിവിടങ്ങളിലെ എന്‍ജിനിയറിങ് സ് റ്റോറിലാണ് പാലം പണിയാനുപയോഗിച്ച ഗര്‍ഡറുകളും സാധനസാമഗ്രികളും ഇറക്കി വയ്കുക. കെഎസ്ടിപി സുപ്രണ്ടിങ് എന്‍ജിനീയര്‍ എസ് ദീപു, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പിഎസ് ഗീത, റോഷ് മോന്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. എന്നാത്ത് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം നേരിട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇതോടെ ചെറിയ വാഹനങ്ങള്‍ക്ക് പോകുന്നതിനായി ബെയ്‌ലി പാലം നിര്‍മിക്കുകയായിരുന്നു. മേജര്‍ അനുഷ് കോശിയുടെ നേതൃത്വത്തിലായിരുന്നു പാലം നിര്‍മിച്ചത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളില്‍  നിന്നുമാണ് പാലം നിര്‍മിക്കാന്‍ ആവശ്യമായ ഗര്‍ഡറുകള്‍ എത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss