|    Jul 23 Mon, 2018 1:21 pm
FLASH NEWS
Home   >  Sports  >  Cricket  >  

ബെയര്‍സ്‌റ്റോവിന് സെഞ്ച്വറി ഇംഗ്ലണ്ടിന് ജയം

Published : 20th September 2017 | Posted By: ev sports


മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മല്‍സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 30.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്‌റ്റോവിന്റെ (100*) ബാറ്റിങാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ജോയ് റൂട്ട് അര്‍ധ സെഞ്ച്വറി (54) നേടി തിളങ്ങി. ജേസണ്‍ ഹോള്‍ഡറാണ് (41) വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ക്രിസ് ഗെയ്ല്‍ 37 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss