|    Mar 26 Sun, 2017 6:27 pm
FLASH NEWS

ബെഞ്ച് പിന്മാറി: സ്വാശ്രയ ഹരജി ഇന്ന് പരിഗണിക്കും

Published : 26th August 2016 | Posted By: SMR

കൊച്ചി: സര്‍ക്കാരിനെതിരേ കൂടുതല്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജികള്‍ ഇന്നു പരിഗണിക്കാന്‍ മാറ്റി. ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജസ് അസോസിയേഷനും ഇതിനു കീഴിലെ നാലു കോളജുകളും ഒരു ഡെന്റല്‍ കോളജും കഴിഞ്ഞ ദിവസം ഹരജി നല്‍കിയിരുന്നു. തുടര്‍ന്നാണ് എംഇഎസ്, കരുണ തുടങ്ങിയ മാനേജ്‌മെന്റുകളും ഹരജി സമര്‍പ്പിച്ചത്.
ഇന്നലെ ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചില്‍ ഇവ പരിഗണനയ്‌ക്കെത്തി. എന്നാല്‍ ജസ്റ്റിസ് അനില്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ഇന്നത്തേക്കു മാറ്റിയത്. അഭിഭാഷകനായിരിക്കെ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസിന്റെ പിന്‍മാറ്റം. ഇന്നു മറ്റൊരു ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കും.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
മാനേജ്‌മെന്റ്-എന്‍ആര്‍ഐ സീറ്റുകളിലേക്കടക്കം അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശനപരീക്ഷാ കമ്മീഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ അംഗീകാരത്തോടെ ആരംഭിച്ച പ്രവേശന നടപടികളെ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് ഹരജിക്കാരുടെ വാദം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക