|    Mar 25 Sat, 2017 3:28 pm
FLASH NEWS

ബെംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി ജനക്കൂട്ടം മര്‍ദ്ദിച്ചു

Published : 3rd February 2016 | Posted By: swapna en

attack-11

ബെംഗളുരു;ബെംഗളുരുവില്‍ നടുറോഡില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനിയെ ജനക്കൂട്ടം നഗ്നയാക്കി മര്‍ദ്ദിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ സ്വദേശിയായ 21 വയസ്സുകാരിയെയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. ബെംഗളുരുവില്‍ പഠിക്കുകയാണ് വിദ്യാര്‍ത്ഥി. കാറില്‍ വന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ബലമായി ജനക്കൂട്ടം നഗ്നയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. ഇവരുടെ കാര്‍ കത്തിക്കുകയും ചെയ്തു. നിരവധി പേര്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനം.
ബെംഗളുരുവില്‍ രണ്ടു ദിവസം മുമ്പ് ഉണ്ടായ കാറപടകത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന് കാരണക്കാരി ടാന്‍സാനിയന്‍ യുവതിയാണെന്ന് ആരോപിച്ചായിരുന്ന മര്‍ദ്ദനം. എന്നാല്‍ അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് ശേഷമാണ് ടാന്‍സാനിയന്‍ യുവതി ഇതുവഴിയെത്തിയിരുന്നത്. അപകടത്തിന് ഉത്തരവാദി മറ്റൊരു ആഫ്രിക്കന്‍ യുവാവായിരുന്നു.
സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടില്ല. പോലിസ് കേസെടുത്തിട്ടുമില്ല. സംഭവം വംശീയ ആക്രമണമാണെന്ന് ബെംഗളുരുവിലെ ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി.

(Visited 920 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക