|    Jan 20 Fri, 2017 3:26 pm
FLASH NEWS

ബൂത്തിലെ ആദ്യ വോട്ട് സ്വന്തം പേരില്‍ കുറിച്ച് മുഹമ്മദ് മുഹ്‌സിന്‍ താരമായി

Published : 17th May 2016 | Posted By: SMR

പട്ടാമ്പി: നിയമസഭാബൂത്തിലെ ആദ്യ വോട്ട് സ്വന്തം പേരില്‍ ചെയ്ത് മുഹമ്മദ് മുഹ്‌സിന്‍ എന്ന സ്ഥാനാര്‍ഥി വീണ്ടും പട്ടാമ്പിയുടെ താരമായി.
അതും ആദ്യക്ഷരം പഠിച്ച ക്ലാസ് മുറി ബൂത്തായി ലഭിച്ചതും ഭാഗ്യമായി കരുതുന്നുവെന്ന് സ്ഥാനാര്‍ഥി. പട്ടാമ്പിയിലെ ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 117-ാം നമ്പര്‍ ബൂത്തായ കാരക്കാട് എ എം യു പി സ്‌കൂളിലാണ് മുഹമ്മദ് മുഹ്‌സിന്‍ രാവിലെ 7 ന് തന്നെ വോട്ടു രേഖപ്പെടുത്തിയത്.
പാര്‍ട്ടി സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം 6.45ന് ബൂത്തിലെ ക്യൂവില്‍ ആദ്യവോട്ടാറായി നിന്നു.
തുടര്‍ന്ന് കൃത്യം ഏഴിന് വോട്ടു രേഖപ്പെടുത്തി മറ്റ് ബൂത്തുകളിലെ വിശേഷങ്ങള്‍ അറിയാന്‍ പുറപ്പെട്ടു. തന്റെ പ്രിയപ്പെട്ട സുഹ്യത്തും ജെ എന്‍ യു നേതാവുമായ കനയ്യകുമാര്‍ പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അച്ചടക്കത്തോടെയും ആത്മാര്‍ഥവുമായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചതും ഈ യുവസാരഥിക്ക് കന്നി വിജയം സമ്മാനിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക