|    Jul 16 Mon, 2018 6:47 am
FLASH NEWS
Home   >  Sports  >  Cricket  >  

ബൂംറ എപ്പോള്‍ പാകിസ്താനില്‍ പോയി ? ഇത് ‘അപാര’ അപരന്‍

Published : 19th September 2017 | Posted By: ev sports


കറാച്ചി: ക്രിക്കറ്റ് ഇതിഹാസം  സചിന്‍ ടെണ്ടുല്‍ക്കറിന്റെയും മുന്‍ നായകന്‍ എംഎസ് ധോണിയിയുടെയുമെല്ലാം അപരന്‍മാരെ പലസമയങ്ങളിലും ക്രിക്കറ്റ് മൈതാനങ്ങളില്‍ കാണാറുണ്ട്. പാകിസ്താനിലെ പിസ ഡെലിവറിചെയ്യുന്ന യുവാവിന്റെയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും സാമ്യം തോന്നിക്കുന്ന മുഖം ഈ അടുത്ത് സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. എന്നാല്‍ ഇത്തവണ അപരന്‍ അവതരിച്ചിരിക്കുന്നത് ഇന്ത്യയുടെ യുവ ഫാസ്റ്റ്ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്കാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ശൈലികൊണ്ടും പ്രകടനമികവുകൊണ്ടും വാര്‍ത്തകളില്‍ എപ്പോഴും ഇടം പിടിക്കുന്ന ബൂംറയുടെ അപരനാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇന്റിപെന്റന്‍സ് കപ്പില്‍ പാകിസ്താനും – ലോക ഇലവനും തമ്മിലുള്ള ട്വന്റി മല്‍സരം കാണാനെത്തിയ യുവാവിനാണ് ബൂംറയുടെ മുഖസാദൃശ്യമുള്ളത്. പാകിസ്താനിലെ ഗ്രീറ്റ് ടീം എന്ന ഫെയ്‌സ്ബുക്ക് പേജാണ് ചിത്രം പോസ്റ്റ് ചെയ്തത്. ‘നന്ദി ജസ്പ്രീത് ബൂംറ, പാകിസ്താന്‍ – ലോക ഇലവന്‍ മല്‍സരം കാണാന്‍ പാകിസ്താനിലെത്തിയതിന്. പാകിസ്താനിലെ മല്‍സരങ്ങളെ താങ്കള്‍ പിന്തുണയ്ക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. നന്ദി പാകിസ്താന്റെ സ്്‌നേഹം അറിയിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തെ സമൂഹ മാധ്യമങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss