|    Oct 18 Wed, 2017 5:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നോട്ട് നിരോധനം പോലെ : ചിദംബരം

Published : 1st October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നോട്ട് നിരോധനം പോലെയാണ്. സകലതിനെയും അതു നശിപ്പിക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് നീക്കിവച്ച തുക റെയില്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ വിനിയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ച സാഹചര്യത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. മുംബൈയെ ഹൈദരാബാദുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. മേലാളരുടെ അധികാരത്തെയും അഹങ്കാരത്തെയും കാണിക്കാനുള്ള ഒന്നാണിതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക