|    Jul 19 Thu, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേ കര്‍ഷക പ്രതിഷേധം

Published : 15th September 2017 | Posted By: fsq

 

പല്‍ഗാര്‍: അഹ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേ മഹാരാഷ്ട്രയിലെ  പല്‍ഗാര്‍ ജില്ലയിലെ ബോയിസാറിലെ കര്‍ഷകര്‍ പ്രതിഷേധിച്ചു. പദ്ധതിക്കായി തങ്ങളുടെ കൃഷിഭൂമി ഏറ്റെടുക്കുമോ എന്നാണു ഭീതി. കര്‍ഷകര്‍ ബോയിസാര്‍ റെയില്‍വേ സ്‌റ്റേഷന് പുറത്ത് പ്രകടനം നടത്തി. ശേത്കാരി സംഘര്‍ഷ സമിതിയുടെയും ആദിവാസി ഏക്ത പരിഷത്തിന്റെയും നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രക്ഷോഭകര്‍ കറുത്ത കൊടി ഉയര്‍ത്തി പദ്ധതിക്കെതിരേ മുദ്രവാക്യം വിളിച്ചു. പല്‍ഗാറില്‍ ചെറുകിട കര്‍ഷകരാണ് ഏറെയും. അതിനാല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് തങ്ങളെ ദുരിതത്തിലാക്കുമെന്നു കര്‍ഷകര്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും  അവര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss