|    Dec 13 Wed, 2017 11:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബുലന്ദ്ശഹര്‍ മാനഭംഗക്കേസ്: സിബിഐ അന്വേഷണം തുടങ്ങി

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ അമ്മയും പ്രായപൂര്‍ത്തിയാവാത്ത മകളും കൂട്ടമാനഭംഗത്തിനിരയായതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. നോയിഡയില്‍ നിന്നു ഷാജഹാന്‍ പൂരിലേക്കു യാത്ര ചെയ്യുകയായിരുന്ന അമ്മയെയും മകളെയും ആറു പേരടങ്ങുന്ന സംഘം മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയെയും 13 വയസ്സായ മകളെയും വാഹനത്തില്‍നിന്നു പിടിച്ചിറക്കിയ സംഘം അടുത്തുള്ള വയലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ജൂലൈയിലായിരുന്നു സംഭവം. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
തട്ടിക്കൊണ്ടു പോവല്‍, കവര്‍ച്ച, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോസ്‌കോ നിയമപ്രകാരമാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക