|    Mar 25 Sat, 2017 11:08 pm
FLASH NEWS

ബുലന്ദ്ശഹര്‍ ബലാല്‍സംഗം; ഇന്ന് റിപോര്‍ട്ട് സമര്‍പിക്കണം: കോടതി

Published : 11th August 2016 | Posted By: SMR

അലഹബാദ്: ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗക്കേസില്‍ അന്വേഷണത്തിന്റെ സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പിക്കാന്‍ അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഇന്ന് റിപോര്‍ട്ട് സമര്‍പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച റിപോര്‍ട്ട് സമര്‍പിക്കാനാണ് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു പുതിയ ഉത്തരവ്.
അമ്മയും മകളും ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറല്‍ വിജയ് ബഹാദൂര്‍ സിങ് റിപോര്‍ട്ട് സമര്‍പിക്കാന്‍ കൂടുതല്‍ സമയം തേടിയിരുന്നു.
എന്നാല്‍, ഇന്നുച്ചയ്ക്ക് രണ്ടിനകം റിപോര്‍ട്ട് സമര്‍പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി ബി ഭോസ്‌ലെ, ജസ്റ്റിസ് യശ്വന്ത് വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ജൂലൈ 29നാണു 13കാരിയും അമ്മയും കൂട്ടബലാല്‍സംഗത്തിനിരയായത്. കേസ് സിബിഐക്കു കൈമാറാന്‍ തയ്യാറുണ്ടോ എന്നും കോടതി യുപി സര്‍ക്കാരിനോട് ആരാഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക