|    Oct 22 Sun, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബുലന്ദ്ശഹര്‍ ബലാല്‍സംഗം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നു: അഖിലേഷ് യാദവ്

Published : 5th August 2016 | Posted By: SMR

ലഖ്‌നോ: ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗക്കേസിലെ ഇരകളെ പ്രതിപക്ഷം രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണ്. ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.
ദേശീയപാതയില്‍ വച്ച് അമ്മയും പ്രായപൂര്‍ത്തിയാവാത്ത മകളും ബലാല്‍സംഗത്തിനിരയായ കേസ് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീല ദീക്ഷിത് തുടങ്ങിയവര്‍ കുട്ടിയെയും മാതാവിനെയും സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക