|    Mar 25 Sat, 2017 9:22 pm
FLASH NEWS

ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗം: അന്വേഷണം സിബിഐക്ക്

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി ബി ഭോസ്‌ലെ, ജസ്റ്റിസ് യശ്വന്ത് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതി ഉത്തരവ് ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന് തിരിച്ചടിയാണ്.
ജൂലൈ 29നാണ് ബുലന്ദ്ശഹറില്‍ അമ്മയും മകളും കൂട്ടബലാല്‍സംഗത്തിനിരയായത്. സ്വമേധയാ ആണ് കേസില്‍ കോടതി ഇടപെട്ടത്.
കേസന്വേഷണം നിരീക്ഷിക്കാനും കോടതിക്ക് ഉദ്ദേശ്യമുണ്ട്. കേസിന്റെ സ്ഥിതിവിവര റിപോര്‍ട്ട് മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എഫ്‌ഐആര്‍, ഇരകളുടെ മെഡിക്കല്‍ റിപോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ എന്നിവ കേസില്‍ അടുത്ത വാദംകേള്‍ക്കുന്ന ഈ മാസം 17ന് ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
നോയിഡയില്‍ നിന്ന് പശ്ചിമ യുപിയിലെ ഷാജഹാന്‍പൂരിലേക്ക് പോവുകയായിരുന്ന കുടുംബത്തിന്റെ വാഹനം ബുലന്ദ്ശഹറില്‍ തടഞ്ഞ് ചിലര്‍ അമ്മയെയും 13 വയസ്സുള്ള മകളെയും ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ തടയാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക