|    Jan 24 Tue, 2017 10:53 pm
FLASH NEWS

ബുര്‍ഹാന്‍ വാനി സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു: പിതാവ്

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പത്താം വയസ്സില്‍ ബുര്‍ഹാന്‍ വാനി ഇന്ത്യന്‍ സേനയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി പിതാവ് മുസ്സഫര്‍ വാനി. ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കഴിഞ്ഞ ജൂലൈ എട്ടിന് കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മകന്റെ ബാല്യകാലത്തെക്കുറിച്ചും കശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ചും പ്രതികരിച്ചത്.
പെര്‍വെസ് റസൂലിനെപ്പോലെ ഒരു ക്രിക്കറ്ററാവാനും മകന്‍ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഉറി, പത്താന്‍കോട്ട്, പാംപോര്‍ ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അധ്യാപകന്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ കുട്ടികള്‍ സിവില്‍ സര്‍വീസ് പോലുള്ള സര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ രണ്ടു മാസമായി താഴ്‌വരയിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. തന്നെപ്പോലെ നിരവധി കുടുംബങ്ങള്‍ക്ക് അംഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു പരിഹാരം കാണണം. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചയിലൂടെയാണ് പരിഹാരമുണ്ടാവേണ്ടത്. ഇന്ത്യയിലെ ജനങ്ങളെപ്പോലെ പാകിസ്താനികളെയും ഞങ്ങള്‍ സ്‌നേഹിക്കുന്നു.
കശ്മീര്‍ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാല്‍ തന്റെ മകനെ സ്വാതന്ത്ര്യസമര സേനാനിയായി രാജ്യം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക