|    May 27 Sat, 2017 8:02 am
FLASH NEWS

ബുര്‍ഹാന്‍ വാനി വധം: വ്യാജ ഏറ്റുമുട്ടലാണെന്ന് ജനം സംശയിക്കുന്നു: പ്രശാന്ത് ഭൂഷന്‍

Published : 18th July 2016 | Posted By: SMR

വാരണാസി: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടേത് വ്യാജ ഏറ്റുമുട്ടലാണോ എന്നുറപ്പില്ലെങ്കിലും ജനങ്ങള്‍ അങ്ങനെ സംശയിക്കുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷന്‍.
എങ്ങിനെയാണ് ബുര്‍ഹാനെപ്പോലെയൊരു ചെറുപ്പക്കാരന്‍ തീവ്രവാദിയായതെന്നുകൂടി ഈ സാഹചര്യത്തില്‍ പരിശോധിക്കണം. ഒരിക്കല്‍ ബുര്‍ഹാന്‍ തന്റെ ഇളയ സഹോദരന്റെയും മറ്റൊരു സുഹൃത്തിന്റെയുമൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം തടയുകയും ഇളയ സഹോദരനെ ഒന്നും ചോദിക്കാതെ ആക്രമിക്കുകയും ചെയ്‌തെന്ന് റിപോര്‍ട്ടുകളുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ ഒരു 15 വയസ്സുകാരനില്‍ എന്തു തരം വികാരമാണ് സുരക്ഷാസേന ഉദ്യാഗസ്ഥരോട് ഉണ്ടാക്കുക എന്നും പ്രശാന്ത് ഭൂഷന്‍ ചോദിച്ചു.
എന്തുകൊണ്ട് കശ്മീരികള്‍ ‘ആസാദി’ എന്ന മുദ്രാവാക്യം മുഴക്കുന്നു. അവരെ ക്രൂരമായി തല്ലിച്ചതക്കുകയും അവരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അതുപോലുള്ള മറ്റു സംഭവങ്ങളും അരങ്ങേറുന്നു. ഒരു രാജ്യത്തിനും സൈനികനിയമം അടിച്ചേല്‍പ്പിച്ച് മുന്നോട്ട് പോവാനാവില്ല. ഇത് തീവ്രവാദം ഉണ്ടാവാനേ സഹായിക്കൂ. ഒരുപാട് രാജ്യങ്ങള്‍ തീവ്രവാദംകൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
വാരണാസിയില്‍ അംബ്രെല്ല ഫോര്‍ പീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day